headerlogo
recents

സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

 സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
avatar image

NDR News

05 Mar 2026 09:55 AM

  കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിലിന് വടകരയിൽ തറക്കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിക്കുന്ന ഈ ജയിൽ സമുച്ചയം വടകരയുടെയും സമീപ പ്രദേശങ്ങളുടെയും നീതിന്യായ നിർവ്വഹണ രംഗത്ത് നാഴികകല്ലാണ്. 18 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജയിലിൻ്റ ചുറ്റുമതിലും പ്രധാന കവാടവും ഉൾപ്പെടുന്ന 2.35 കോടി രൂപയുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.

   കേരളത്തിലെ ജയിലുകളിന്ന് കേവലം ശിക്ഷാകേന്ദ്രങ്ങളല്ലെന്നും മറിച്ച് തടവുകാരുടെ ചിന്തകളിലും ജീവിതരീതികളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യവികസന ത്തിന് പുറമേ തടവുകാർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യ പിന്തുണയും തൊഴിൽ പരിശീലനവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  മൂന്നു നിലകളിലായി നിർമിക്കുന്ന ജയിലിൽ ലിഫ്റ്റ്, വീഡിയോ കോൺഫറൻസ് റൂം, ഓഫീസ് മുറികൾ, ഇൻ്റർവ്യു റൂം, യോഗ ഹാൾ, ലൈബ്രറി, രണ്ട് നിലകളിലായി സെല്ലുകൾ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കും. 223 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യവും മിനിസ്റ്റീരിയൽ സ്റ്റാഫ്, 150 ഓളം ജയിൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് കൃത്യ നിർവഹണത്തിനുളള സൗകര്യവും റൂറൽ ജില്ലാ ജയിലിൽ ഉണ്ടാവും.

NDR News
05 Mar 2026 09:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents