കോരപ്പുഴ പാലത്തിന് സമീപം മരം മുറിഞ്ഞുവീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു
മരത്തിനിടയിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്
പൂക്കാട്: ദേശീയപാതയിൽ കോരപ്പുഴ പാലത്തിന് സമീപം മരം മുറിഞ്ഞുവീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. വലിയ ആൽമരത്തിൻ്റെ കൊമ്പാണ് റോഡിൽ മുറിഞ്ഞുവീണത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
റോഡിൽ മരക്കൊമ്പ് വീണ് കിടക്കുന്നതിനാൽ ദേശീയപാത വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. മരത്തിനിടയിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. മരം മുറിച്ചുമാറ്റുന്നതിനായി വൈദ്യുതി വിതരണം തടസപ്പെടുത്തും. കോരപ്പുഴ മുതൽ പൂക്കാട് വരെയുള്ള ഭാഗത്ത് ഒരുമണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

