headerlogo
recents

കോരങ്ങാട് അങ്ങാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്

ആരുടെയും പരുക്ക് സാരമുള്ളതല്ല

 കോരങ്ങാട് അങ്ങാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്
avatar image

NDR News

05 Mar 2026 08:38 PM

താമരശ്ശേരി: കോരങ്ങാട് അങ്ങാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരുക്കേറ്റു. വെട്ടുഴിഞ്ഞതോട്ടം സ്വദേശി കരീം, മകൾ ഫഹ്മിദ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.

     താമരശ്ശേരി ഭാഗത്തുനിന്നും വന്ന സ്‌കൂട്ടർ അൽഫോൺസ റോഡിലേക്ക് തിരിയുന്നതിനിടെ ബാലുശ്ശേരി ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂ‌ട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ സ്കൂട്ടറിനും മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചു. വടകര സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

NDR News
05 Mar 2026 08:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents