headerlogo
recents

കൊയിലാണ്ടി കുറുവങ്ങാട്ട് ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം

 കൊയിലാണ്ടി കുറുവങ്ങാട്ട് ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
avatar image

NDR News

07 Mar 2026 12:53 PM

കോഴിക്കോട്:​ കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിലുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കുറുവങ്ങാട് കുപ്പാംപുറത്ത് ഗഫൂർ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. നടന്നു പോവുകയായിരുന്ന ഗഫൂറിനെ താമരശേരിയിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തട്ടുകയായിരുന്നു. 

     അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​പരേതരായ മൂസയുടേയും ഖദീജയുടേയും മകനാണ് ഗഫൂർ.​സഹോദരങ്ങൾ: ഫാത്തിമ മന്ദംങ്കാവ്, സക്കീന കുറവങ്ങാട്.

 

NDR News
07 Mar 2026 12:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents