headerlogo
recents

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

 ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
avatar image

NDR News

07 Mar 2026 12:00 PM

ന്യൂ ഡൽഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിൻ്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. 

     മുംബൈയിൽ ഗാർഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് വില. കൊൽക്കത്തയിൽ ഗാർഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയിൽ ഗാര്‍ഹിക സിലിണ്ടറിന് 928.50 രൂപയും വാണിജ്യ സിലിണ്ടറിന് 2043.50 രൂപയുമാണ്.

 

    Tags:
  • ga
NDR News
07 Mar 2026 12:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents