വടകരയിൽ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ടിപ്പര്‍ ലോറിയും സ്കൂട്ടറും
വടകര: ചെങ്കല്ല് കയറ്റിവന്ന ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തോടന്നൂര്‍ സ്വദേശി പുതിയെടുത്ത് താഴെകുനി ബാലകൃഷ്ണന്‍ (71) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മേപ്പയിലായിരുന്നു അപകടം.വടകര ഭാഗത്തു നിന്ന് തോടന്നൂരിലേക്ക് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ടിപ്പര്‍ ലോറിയും സ്കൂട്ടറും.
ടിപ്പർ സ്കൂട്ടറിൽ ഇടിച്ചതിനെ ത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ബാലകൃഷ്ണന് ഗുരുതരമായി പരിക്കേൽക്കുക യായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

