സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം;എടച്ചേരി സ്വദേശി പിടിയിൽ
വടകര -പേരാമ്പ്ര ബസിൽ വെച്ചാണ് വിദ്യാർത്ഥിനി അതിക്രമത്തിന് ഇരയായത്
വടകര: വടകരയിൽ സ്വകാര്യ ബസിൽ കോളജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പെൺകുട്ടിയുടെ ലൈംഗീക അതിക്രമ പരാതിയിൽ എടച്ചേരി കൊല്ലക്കണ്ടി രനുദിവാൻനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.വടകര -പേരാമ്പ്ര ബസിൽ വെച്ചാണ് വ്യാഴാഴ്ച്ച വിദ്യാർത്ഥിനി ലൈംഗീക അതിക്രമണത്തിന് ഇരയായത്.
പെൺകുട്ടി നൽകിയ പരാതിയിൽ വടകര പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്‌തു. വടകര ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

