കുറ്റീക്കണ്ടി മുക്ക് - കുറ്റീക്കണ്ടി താഴെ - മക്കാട്ട് താഴെ റോഡ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം പേരാമ്പ്ര എം എൽ എ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു
പേരാമ്പ്ര: പേരാമ്പ്ര എം എൽ എ ടി.പി. രാമകൃഷ്ണന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷവും , അരിക്കുളം ഗ്രാമ പഞ്ചായത്ത് എൻആർഇജിഎസ് ഫണ്ട് 5 ലക്ഷവും വിനിയോഗിച്ച് നിർമ്മിച്ച കുറ്റീക്കണ്ടി മുക്ക് - കുറ്റീക്കണ്ടി താഴ - മക്കാട്ട് താഴ റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര എം എൽ എ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.
സ്വാഗത സംഘം കൺവീനർ ടി.എം. സജീഷ് സ്വാഗതവും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ, അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസി ബാലകൃഷ്ണൻ , മുൻവാർഡ് മെമ്പർ വി പി . അശോകൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കമല കെ.കെ., ബിന്ദു കുട്ടമ്പത്ത്, സ്റ്റിജ അനീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം.ശശി, കെ.എം അബ്ദുൾ സലാം, വി.മാസ്റ്റർ, ടി സുധീഷ് , സൗദകുറ്റീക്കണ്ടി, എഡിഎസ് സെക്രട്ടറി ശ്രീലേഖ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പി.എം. ബാലൻ നന്ദി രേഖപ്പെടുത്തി.

