headerlogo
recents

താമരശേരി ഫ്രഷ് കട്ട് സംഘർഷം; 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

പ്രതി ചേർക്കപ്പെട്ട 13 പേരാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്

 താമരശേരി ഫ്രഷ് കട്ട് സംഘർഷം; 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
avatar image

NDR News

12 Mar 2026 03:15 PM

താമരശ്ശേരി: താമരശ്ശേരി ഫ്രഷ് കട്ട സമരത്തിൽ പ്രതിചേർക്കപ്പെട്ടവർ പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ഒക്ടോബർ 21 ന് അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിനെതിരെയാണ് സമരം നടന്നത്. സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

      സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു എന്ന സൈനുൽ ആബിദീൻ, കൺവീനർ പുഷ്പാകരൻ, ട്രഷറർ മുജീബ്, ജോ.കൺവീനർ ഷാനു കരിമ്പാലക്കുന്ന്, സച്ചു ബാബു കരിമ്പാലക്കുന്ന്, പിടി മുനീർ കരിമ്പാലക്കുന്ന്, ജാസിം കരിമ്പാലക്കുന്ന്, നൗഷാദ് കരിമ്പാലക്കുന്ന്,നൗഷാദ് പൂതാംകുഴി, ഉവൈസ് കരിമ്പാലക്കുന്ന്, മിർഷാദ് ബാപ്പു കൂടത്തായി, അബ്ദുറഹ്മാൻ കരിമ്പാലക്കുന്ന് എന്നിവർ എം എ റസാഖ് മാസ്റ്റർ, സൈനുൽ ആബിദിൻ തങ്ങൾ, തമ്പി പറകണ്ടത്തിൽ, ചിന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു വരിച്ചു.

 

NDR News
12 Mar 2026 03:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents