മലപ്പുറത്ത് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
തിങ്കാളാഴ്ച രാത്രി മമ്പാട് പൊങ്ങല്ലൂരിൽ വെച്ചാണ് സംഭവം
മലപ്പുറം: മലപ്പുറം മമ്പാട് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ യുവാവ് പിടിയിൽ. മലപ്പുറം കാരാട് നായട്ടുകല്ല് സ്വദേശി അശ്‌മിലാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.
തിങ്കാളാഴ്ച രാത്രി 12 മണിക്കുശേഷം മമ്പാട് പൊങ്ങല്ലൂരിൽ വെച്ചാണ് സംഭവം. അശ്മിലുമായി വിവാഹം ഉറപ്പിച്ച യുവതി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്നതനിടെ കാറിടിപ്പിക്കുകയായിരുന്നു.

