headerlogo
recents

പിൻ സീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധം; മുന്നറിയിപ്പുമായി കേരളാ പോലീസ്

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഓരോ യാത്രയും സുരക്ഷിതവും അപകടരഹിതവു മാക്കുമെന്നും കേരള പൊലിസ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

 പിൻ സീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധം; മുന്നറിയിപ്പുമായി കേരളാ പോലീസ്
avatar image

NDR News

13 Mar 2026 12:56 PM

  തിരുവനന്തപുരം :വാഹനത്തിന്റെ പിൻ സീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധമാണെന്ന മുന്നറിയിപ്പു മായി കേരളാ പൊലീസ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യത യുണ്ടെന്ന് കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

 കാറപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിൽ 45 ശതമാനവും, ഗുരുതര പരുക്കുകളിൽ 60 ശതമാനവും കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കുന്നതിലൂടെ ഒഴിവാക്കാനാകുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഓരോ യാത്രയും സുരക്ഷിതവും അപകടരഹിതവു മാക്കുമെന്നും കേരള പൊലിസ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

  സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. 

  യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നു വെന്ന് ഉറപ്പാക്കണം.സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

NDR News
13 Mar 2026 12:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents