headerlogo
recents

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ കസ്റ്റഡിയിൽ

കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.

 സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ കസ്റ്റഡിയിൽ
avatar image

NDR News

14 Mar 2026 12:05 PM

   തിരുവനന്തപുരം: തിരുവനന്ത പുരം സെക്രട്ടറിയേറ്റ്ലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം. മൂന്നുപേർ കണ്ടോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 7:45 ന് ആണ് സംഭവം. മൂന്ന് പേരും മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ ദിശ മാറിയത് ആണെന്നാണ് കസ്റ്റഡിയിൽ ഉള്ളവരുടെ വിശദീകരണം.

   മൂന്ന് പേരും കോട്ടയം സ്വദേശികളാണ്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുള്ളതായി പറയുന്നു .

   സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. കോട്ടയത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.

NDR News
14 Mar 2026 12:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents