headerlogo
recents

കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് നേരിട്ട് ട്രെയിൻ; കണ്ണൂർ- ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്.

 കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് നേരിട്ട് ട്രെയിൻ; കണ്ണൂർ- ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി
avatar image

NDR News

14 Mar 2026 12:14 PM

   കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്.

  ട്രെയിൻ നമ്പർ 16511, 16522 ആണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ നിന്ന് വരുന്ന ട്രെയിൻ കാലത്ത് 10.55ന് കണ്ണൂരെത്തും. തലശ്ശേരി (11 .20), വടകര (11.41), കൊയിലാണ്ടി (11.58) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12 .40നാണ് ട്രെയിൻ കോഴിക്കോടെത്തുക. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 3 .30ന് ആണ് കോഴിക്കോട് നിന്ന് പുറപ്പെടുക. കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4 .34) എന്നിങ്ങനെയാണ് സമയക്രമം. അഞ്ച് മണിക്ക് കണ്ണൂരെത്തും.

    യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുക എന്നുള്ളത്. ഇങ്ങനെയിരിക്കെ യാണ് കണ്ണൂർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നത്. നിലവിൽ കോഴിക്കോട് നിന്നുള്ളവർക്ക് ബെംഗളൂരുവിൽ എത്താൻ യെശ്വന്ത്പുർ എക്സ്പ്രസ് മാത്രമാണ് ആശ്രയം.

NDR News
14 Mar 2026 12:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents