headerlogo
recents

കെ ഫോണിന് രാജ്യാന്തര അംഗീകാരം

ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026-ൽ ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ’ പുരസ്‌കാരത്തിനാണ് കെ ഫോൺ അർഹമായത്.

 കെ ഫോണിന് രാജ്യാന്തര അംഗീകാരം
avatar image

NDR News

14 Mar 2026 11:44 AM

   തിരുവനന്തപുരം: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) രാജ്യാന്തര അംഗീകാരം. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച ‘ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026’-ൽ ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ’ പുരസ്‌കാരത്തി നാണ് കെ ഫോൺ അർഹമായത്.

    ഏഷ്യയിലെ ടെലികോം മേഖലയിലെ നൂതനമാറ്റങ്ങളെയും മികച്ച സേവനങ്ങളെയും ആദരിക്കുന്നതിനായി ഏഷ്യയിലെ മുൻനിര അന്താരാഷ്ട്ര മൊബൈൽ -വാർത്താവിനിമയ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോം നൽകുന്നതാണ് പുരസ്കാരം.

   ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന തിനും എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും കെ ഫോൺ നടത്തുന്ന ഇടപെടലുകളാണ് പുരസ്കാരത്തിന് വഴിയൊരുക്കി യത്.

NDR News
14 Mar 2026 11:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents