മരക്കൊമ്പ് കാറിനു മുകളിൽ വീണ് ചികിത്സയിലായിരുന്ന മേപ്പയൂർ സ്വദേശി മരിച്ചു
തിരുവനന്തപുരത്ത് വച്ചാണ് അപകടം ഉണ്ടായത്
മേപ്പയ്യൂർ: തിരുവനന്തപുരം പാളയത്ത് കാറിനു മുകളിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ മേപ്പയ്യൂർ സ്വദേശി ചോതയോത്ത് സ്വാതി കിരൺ ( 31) നിര്യാതനായി. തിരുവനന്തപുരത്ത് കേന്ദ്രസർക്കാരിൻറെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ്റ് ൽ , ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസറായിരുന്നു. നാലു മാസം പ്രായമായ ഒരു കുഞ്ഞുണ്ട്. ഭാര്യ: ഡോ:അർച്ചന (പനായി, ബാലുശ്ശേരി). പിതാവ്: അഡ്വ. വേണു ചോതയോത്ത് (റിട്ട: ഹെഡ് മാസ്റ്റർ, ജി.എൽ.പി. എസ് വിളയാട്ടൂർ) അമ്മ: സുജാത (ഹെഡ്മിസ്ട്രസ്, ചെരണ്ടത്തൂർ എ.എൽ.പി.എസ്) സഹോദരൻ: സ്വാതി അരുൺ (ഐഐഎം അഹമ്മദാബാദ്)
സംസ്കാരം 17 ന് ബുധനാഴ്ച രാത്രി 9.30ന് മേപ്പയ്യൂർ മoത്തും ഭാഗം റോഡിലെ ചോതയോത്ത് വീട്ടു വളപ്പിൽ നടക്കും

