headerlogo
recents

കൊയിലാണ്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനാണ് പരിക്കേറ്റത്

 കൊയിലാണ്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
avatar image

NDR News

17 Mar 2026 05:46 AM

കോഴിക്കോട്:​ കൊയിലാണ്ടി ദേശീയ പാതയിൽ കൊയിലാണ്ടി ജി.വി.എച്ച്. എസ്.എസ് സ്കൂളിന് മുൻവശത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇന്നലെ വൈകുന്നേരം 5.15-ഓടെയാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനാണ് പരിക്കേറ്റത്.

     ​വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിക്കടിയിൽ പെട്ടുപോയ യുവാവ് വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.  കാലിന് പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാൾ നിരീക്ഷണത്തിലാണ്.  അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സമുണ്ടായി.

 

 

 

 

NDR News
17 Mar 2026 05:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents