headerlogo
recents

ഉള്ളിയേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികൾ ട്രെയിനിൽ കടന്നു കളഞ്ഞതായി സംശയം

സ്കൂട്ടർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി

 ഉള്ളിയേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികൾ ട്രെയിനിൽ കടന്നു കളഞ്ഞതായി  സംശയം
avatar image

NDR News

17 Mar 2026 10:23 PM

കോഴിക്കോട്: ഉള്ളിയേരിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ രണ്ട് വിദ്യാർത്ഥികൾ ട്രെയിനിൽ കടന്നുകളഞ്ഞതായി സംശയം.ഇവർ സഞ്ചരിച്ചതെന്ന് കരുതുന്ന സ്കൂട്ടർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി. കുട്ടികൾ ട്രെയിൻ മാർഗ്ഗം മംഗലാപുരത്തേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ​ഇക്കഴിഞ്ഞ മാർച്ച് 13 വെള്ളിയാഴ്ചയാണ് ഉള്ളിയേരി സ്വദേശികളായ  ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേസമയം കാണാതായത്. കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ ദിവസം പുലർച്ചെ 4 മണിയോടെ ഇവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

     ​പുലർച്ചെ 5.30-നുള്ള ട്രെയിനിൽ ഇരുവരും മംഗലാപുരത്തേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. അത്തോളി എസ്.എച്ച്.ഒ എം. സജീഷിന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം ഇപ്പോൾ മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. 15 കാരിയായ പെൺകുട്ടി കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയാണ്. പ്ലസ് ടു വിദ്യാർത്ഥിയായ ആൺകുട്ടിക്ക് 17 വയസ്സാണ് ഉള്ളത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 704866295, 8943487876, 0496-267233 (അത്തോളി പോലീസ് സ്റ്റേഷൻ) നമ്പറിൽ ബന്ധപ്പെടണമെന്ന് അത്തോളി എസ് എച്ച് ഒ അറിയിച്ചു.

 

NDR News
17 Mar 2026 10:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents