headerlogo
recents

കുടകിൽ കാറും ബൈക്കുകളും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു

പാലക്കാട്‌ നിന്നും 6 പേരടങ്ങുന്ന സംഘം ബൈക്കുകളിലായി വിനോദ യാത്ര പോയതായിരുന്നു

 കുടകിൽ കാറും ബൈക്കുകളും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു
avatar image

NDR News

21 Mar 2026 05:20 PM

കുടക് : കുടകിന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ബൈക്ക് മലയാളി യാത്രക്കാരായ രണ്ട് പേർ മരണപ്പെട്ടു. പാലക്കാട്‌ മണ്ണാർക്കാട് ചെങ്ങാലീരി സ്വദേശി പള്ളിക്കൽ മുഹമ്മദ്‌ ശിഹാബ് (27) വയസ്സ് . മറ്റൊരു ബൈക്ക് യാത്രക്കാരനായ കർണാടക സ്വദേശിയും ആണ് മരണപ്പെട്ടത്. പാലക്കാട്‌ നിന്നും 6 പേർ അടങ്ങുന്ന സംഘം 3 ബൈക്കുകളിലായി വിനോദ യാത്ര പോയതായിരുന്നു. അതിൽ ഒരു ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.

     ബിഎംഡബ്ല്യൂ കാറും കർണാടക സ്വദേശി സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഇടിയുടെ ആഘാതത്തിൽ . കർണാടക സ്വദേശി ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാലക്കാട് സ്വദേശികൾ സഞ്ചരിച്ച ഒരു ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പാലക്കാട്‌ സ്വദേശിയും കർണാടക സ്വദേശിയും മരണപ്പെട്ടു.. പാലക്കാട്‌ നിന്നും പോയ മൂന്ന് ബൈക്കിൽ ഒരു ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.

 

NDR News
21 Mar 2026 05:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents