നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു
ചുരത്തിലെ അപകടമേഖലയായ സെമിനാരി വളവിലായിരുന്നു സംഭവം
കണ്ണൂർ: അവധി ആഘോഷിക്കാനുള്ള യാത്രയ്ക്കിടെ നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. കണ്ണൂർ സ്വദേശിനി ഭാർഗവി (78) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാർഗവിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച ഉച്ചയോടെ ചുരത്തിലെ അപകടമേഖലയായ സെമിനാരി വളവിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വയനാട്ടിലേക്ക് വിനോദയാത്ര പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

