മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം ഇന്നു മുതല്‍
ഇന്ന് പത്തനംതിട്ട ജില്ലയിലാണ് തുടക്കം.
തിരുവനന്തപുരം :വികസന ക്ഷേമ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി നവകേരള നിര്‍മിതിക്കായി തുടര്‍ച്ച ലക്ഷ്യമിട്ടുള്ള എല്‍ഡിഎഫ് പ്രചാരണം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലകളിലേക്ക്. ഇന്ന് പത്തനംതിട്ട ജില്ലയിലാണ് തുടക്കം.രാവിലെ 10.30ന് തിരുവല്ലയിലും വൈകിട്ട് നാലിന് ആറന്മുളയിലും അഞ്ചിന് റാന്നിയിലും ആറിന് കോന്നിയിലും പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും.
ചൊവ്വാഴ്ച ഇടുക്കി ജില്ലയിലാണ്. ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലാണ് പൊതുയോഗം.25ന് കോട്ടയം, 26ന് എറണാകുളം, 27ന് തൃശൂര്‍, 28ന് പാലക്കാട്, 29ന് മലപ്പുറം, 30ന് കൊല്ലം, 31ന് തിരുവനന്തപുരം, ഏപ്രില്‍ ഒന്നിന് ആലപ്പുഴ, രണ്ടിന് കോഴിക്കോട്, മൂന്നിന് കണ്ണൂര്‍ എന്നിങ്ങനെ 12 ദിവസം തുടര്‍ച്ച യായി മുഖ്യമന്ത്രി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തും.
സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ വിജയരാഘവന്‍, വിജൂ കൃഷ്ണന്‍, മറിയം ധാവ്ളെ, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും അടുത്ത ദിവസങ്ങളില്‍ പ്രചാരണരംഗത്തു ണ്ടാകുമെന്നാണ് റിപ്പോർട്ട്.

