കോഴിക്കോട് കൺട്രോൾ റൂം പോലീസ് ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
സാമ്പത്തിക ബാധ്യതയെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുലിനെയാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് ഉദ്യോഗസ്ഥനായ ഷജുൽ മുൻപ് വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

