headerlogo
recents

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; കാർ യാത്രക്കാർക്ക് നേരെ ആക്രമണം

സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

 മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; കാർ യാത്രക്കാർക്ക് നേരെ ആക്രമണം
avatar image

NDR News

23 Mar 2026 12:03 PM

   മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. മൂന്നാർ- ഉദുമൽപ്പേട്ട സംസ്ഥാന പാതയിലാണ് കാട്ടാന പടയപ്പയുടെ ആക്രമണമുണ്ടായത്.  ആക്രമണത്തിൽ കർണാടക സ്വദേശികളായ കാർ യാത്രക്കാർ രക്ഷപ്പെട്ടു.

 വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയുണ്ടായി.ആളുകൾ ബഹളം വെച്ച് ഹോണുകൾ മുഴക്കിയതോടെ ആന കാട് കയറി.ഇന്നലെ രാത്രി പത്ത് മണിയോടെ തലയാറിന് സമീപമാണ് ആക്രമണമുണ്ടായത്.

   റോഡിൽ ആനയെ കണ്ടതോടെ ഒരു വശത്തേക്ക് കാർ ഒതുക്കി നിർത്തുകയായിരുന്നു. തുടർന്ന് കാർ മുന്നോട്ടെടുക്കാനായില്ല. പടയപ്പയുടെ ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു. പെട്ടന്ന് വാഹനം മുന്നോട്ടെടുത്തതിനാൽ അപകടം ഒഴിവായി.മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപമാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്.

 

NDR News
23 Mar 2026 12:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents