headerlogo
recents

എന്‍ ഡി എ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച എത്തും

പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും.

 എന്‍ ഡി എ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച എത്തും
avatar image

NDR News

23 Mar 2026 05:14 PM

   തൃശ്ശൂർ :കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച എത്തും. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളെയും വേദിയിലെത്തിക്കും.

   ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ബി ജെ പി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.

  സംസ്ഥാനത്ത് ബി ജെ പി ഏറെ വിജയസാധ്യത കണക്കാക്കുന്ന എ ക്ലാസ് മണ്ഡലമാണ് പാലക്കാട്. ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് ജനവിധി തേടുന്നത്.

NDR News
23 Mar 2026 05:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents