headerlogo
recents

ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല; വെയിറ്റിങ് ലിസ്റ്റിൽ കുടുങ്ങി യാത്രക്കാർ

വേനലവധിയും വിഷു ആഘോഷങ്ങളും ഒത്തുചേരുന്നതി നാൽ ഇത്തവണ തിരക്ക് ഇരട്ടിയായിരിക്കുകയാണ്.

 ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല; വെയിറ്റിങ് ലിസ്റ്റിൽ കുടുങ്ങി യാത്രക്കാർ
avatar image

NDR News

23 Mar 2026 02:26 PM

  തിരുവനന്തപുരം :ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്താൻ ഒരുങ്ങുന്ന വോട്ടർമാർ കടുത്ത യാത്രാക്ലേശത്തിൽ. വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ എട്ടിന് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനു കളിലൊന്നും ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തി ലേക്കുള്ള ട്രെയിനുകളുടെ സ്ഥിതിയും സമാനമാണ്.

   വേനലവധിയും വിഷു ആഘോഷങ്ങളും ഒത്തുചേരുന്നതി നാൽ ഇത്തവണ തിരക്ക് ഇരട്ടിയായിരിക്കുകയാണ്. ഏപ്രിൽ ഒമ്പത് വ്യാഴാഴ്ച വോട്ടെടുപ്പ് കഴിഞ്ഞാൽ വെള്ളി, തിങ്കൾ ദിവസങ്ങൾ മാത്രമാണ് വിഷുവിന് മുൻപുള്ള പ്രവൃത്തി ദിനങ്ങൾ എന്നതിനാൽ ഭൂരിഭാഗം പേരും ഈ ആഴ്ച മുഴുവൻ നാട്ടിൽ ചെലവഴിക്കാൻ തീരുമാനിച്ചതാണ് തിരക്ക് വർധിക്കാൻ കാരണം. എന്നാൽ യാത്രക്കാരുടെ ഈ ദുരിതം കണക്കിലെടുത്ത് അധിക സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.

  തിരക്ക് വർധിച്ച സാഹചര്യത്തിലും വോട്ടെടുപ്പിന്റെ തലേന്ന് വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുന്നില്ല എന്നത് യാത്രക്കാർക്ക് വലിയ തിരിച്ചടിയായി. ട്രാക്ക് അറ്റകുറ്റ പ്പണിയുടെ പേരിൽ രാവിലെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും വൈകിട്ട് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. നിലവിൽ മാവേലി, മലബാർ, തിരുവനന്തപുരം എക്‌സ്‌പ്രസു കളിൽ വെയ്റ്റിങ് ലിസ്റ്റ് നൂറിന് മുകളിലാണ്.

   റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള വിവേചനം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവ ചർച്ചയാവുകയാണ്. മറ്റ് സോണുകളിൽ പ്രതിവാര ട്രെയിനുകൾ ദിവസേനയുള്ള സർവീസുകളാക്കി മാറ്റുമ്പോഴും ദക്ഷിണ റെയിൽവേ കേരളത്തിന്റെ ആവശ്യങ്ങൾ അവഗണിക്കുകയാ ണെന്ന പരാതി ശക്തമാണ്. പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ നീക്കങ്ങൾ പോലും വലിയ ജനപ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ട്രെയിൻ യാത്ര ദുഷ്കരമായതോടെ വോട്ടർമാർ ക്കും വിഷു യാത്രക്കാർക്കും ഏക ആശ്വാസം കെഎസ്ആർടിസി യാണ്.

 

NDR News
23 Mar 2026 02:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents