headerlogo
recents

ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം

 ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
avatar image

NDR News

24 Mar 2026 09:18 AM

തൃശ്ശൂർ : കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

    രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട് ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നല്‍കി.ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പൊലിസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് അറിയിച്ചു

 

NDR News
24 Mar 2026 09:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents