വടകരയിൽ കെട്ടിട മുറിയിൽ അധ്യാപകൻ മരിച്ച നിലയിൽ
നഗ്നനായി രക്തംവാർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
വടകര: വടകരയിൽ കെട്ടിട മുറിയിൽ അധ്യാപകൻ മരിച്ച നിലയിൽ. ജനത ആശുപത്രിക്ക് സമീപമുള്ള രാഗേഷ് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കുന്നംകുളം സ്വദേശി കെ.എം. സോമൻ ആണ് മരിച്ചത്. രാവിലെ ഭാര്യ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ കെട്ടിട ഉടമയെ ബന്ധപ്പെടുകയും കെട്ടിട ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. നഗ്നനായി രക്തം വാർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മലമൂത്ര വിസർജനവും സ്ഥലത്തുനടന്നിട്ടുണ്ട്. വാതിൽ ചാരിയ നിലയിലായിരുന്നു.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ട ത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പത്തു വർഷത്തിലേറെയായി ഇതേ കെട്ടിടത്തിൽ താമസിക്കുകയാണ് സോമൻ. നേരത്തെ മണിയൂർ എഞ്ചിനിയറിങ് കോളേജ് അധ്യാപകനായിരുന്നു.

