കിനാലൂരിൽ എയിംസ് അനുവദിക്കണം:കേരള സ്റ്റെയിറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: കിനാലൂരിൽ എയിംസ് അനുവദിക്കണമെന്ന് കേരള സ്റ്റെയിറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി ജോസഫ് അദ്ധ്യക്ഷനായി. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിനാസർ, അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ വാർഡ് മെമ്പർ അഞ്ജു കൃഷ്ണകെ. എസ്സ്എസ്സ്.പി യു. സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി.വി.ഗിരിജ, എ. വേലായുധൻ, എടത്തിൽ ദാമോദരൻ, ഇഗോവിന്ദൻ നമ്പീശൻ കോട്ടൂർ, കെ.പി ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
സംയുക്ത ജില്ലാ കൗൺസിൽ കെ.എസ്സ്എസ്സ് പി.യു. സംസ്ഥാനസി ക്ര ട്ടറി വിജയ് സിങ്ങ് ഉദ്ഘാടനം ചെയ്തു. പെൻഷണർ മാസിക അവാർഡ് വിതരണം ഇ.കെ. കമലാദേവി നിർവ്വഹിച്ചു. വാർഷിക റിപ്പോർട്ട് സെക്രട്ടറി സി.അശോകനും, വരവ്-ചെലവ് കണക്ക് ട്രഷറർ എൻ.കെ.ബാലകൃഷ്ണനും അവതരിപ്പിച്ചു പി. സൗദാമിനി, കെ.വി രാഘവൻ, ഇബാലൻ നായർ , പി.വി. ഭാസക്കരൻ കിടാവ് ടി രമണി എന്നിവർ സംസാരിച്ചു. പുതിയവർ ഷ ത്തെ ഭാരവാഹികളായി യഥാ ക്രമം കെ.വി. ജോസഫ് പ്രസിഡണ്ട് , സി. അശോകൻ സിക്രടറി എൻ കെ. ബാലകൃഷ്ണൻ - ട്രഷറർ ഇ. ബാലൻ നായർ. എൻ കെ. ബാലകൃഷ്ണൻ ആയഞ്ചേരി കെ.വി. രാഘവൻ രമണി. ടി - വൈപ്രസിഡണ്ടുമാർ അശോകൻ കൊടക്കാട് വി വീരാൻ കുട്ടി പി.കെ.പ്രകാശിനി എ.എം വസന്തകുമാർ - ജോ. സിക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

