കൊയിലാണ്ടിയിൽ റോഡ് മുറിച്ചു കടക്കവെ ഷോപ്പുടമ കാറിടിച്ച് മരിച്ചു
കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയർ വേൾഡ് ഷോപ്പ് ഉടമയാണ്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു. അരങ്ങാടത്ത് മാടാക്കര പള്ളിക്ക് സമീപം പുതിയ പുരയിൽ (ഗ്രീഷ്‌മം) സുരേഷ് ബാബു ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.
കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയർ വേൾഡ് ഷോപ്പ് ഉടമയാണ്. ഷോപ്പിൽ പെയിന്റിങ് ജോലി നടക്കുന്നതിനാൽ രാത്രി കടയിൽ വന്നതായിരുന്നു. പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കവേ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷിജി.

