വടകരയിൽ കാർ ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു
വടകര: കാർ ദേഹത്ത് കയറി റോഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി മണിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപത്തെ നാഷണൽ ടൂറിസ്റ്റ് ഹോമിന് മുൻപിലാണ് അപകടം നടന്നത്. ഇവിടെ കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ ദേഹത്തേക്ക് ടൂറിസ്റ്റ് ഹോമിലേക്ക് വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പോലിസ് സ്ഥലത്തെത്തി. വടകരയിലെ ഹോട്ടലുകളിലും ലോഡ്ജിലും ജോലി ചെയ്ത് വരികയായിരുന്നു മണി.

