ഷാഫിയ്ക്കേറ്റ മർദ്ദനത്തിന് പേരാമ്പ്ര മറുപടി നൽകും - സത്യൻ കടിയങ്ങാട്
യു.ഡി.എഫ്. ചെയർമാൻ സി.രാമദാസ് ചടങ്ങിൽ ആധ്യക്ഷം വഹിച്ചു
അരിക്കുളം: ഷാഫി പറമ്പിൽ എം.പി.യുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തവർക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ ജനം വിധി എഴുതുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. അരിക്കുളം പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ചെയർമാൻ സി.രാമദാസ് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ, മൂസ കോതമ്പ്ര, കെ.പി.രാമചന്ദ്രൻ, ആർ.കെ.മുനീർ, കല്ലൂർ മുഹമ്മദലി, ശശി ഊട്ടേരി, ലത കെ. പൊറ്റയിൽ,ഇ.കെ. അഹമ്മദ് മൗലവി, എൻ.കെ. അഷറഫ്, വി.വി.എം. ബഷീർ, കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, എടച്ചേരി കുഞ്ഞിക്കണ്ണൻ, ഒ.കെ.ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, ബീന വരമ്പിച്ചേരി, മർവ അരിക്കുളം , പി.സി. സിറാജ്, കെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.

