headerlogo
recents

താമരശ്ശേരി ചുരത്തിൽ മരിച്ചത് അത്തോളി കൊളത്തൂർ സ്വദേശി

ഇന്ന് രാവിലെയാണ് ചുരത്തിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം കണ്ടത്

 താമരശ്ശേരി ചുരത്തിൽ മരിച്ചത് അത്തോളി കൊളത്തൂർ സ്വദേശി
avatar image

NDR News

27 Mar 2026 11:23 AM

കോഴിക്കോട്:​ താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ​ഇന്ന് രാവിലെ എട്ട്, ഒൻപത് വളവുകൾക്കിടയിലാണ് 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

     ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.  പോലീസ് ​പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്, മൃതദേഹം ഹമീദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.  താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മരണ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

NDR News
27 Mar 2026 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents