headerlogo
recents

ലഹരി ഉപയോഗം; യുവതികളടക്കം എട്ടുപേര്‍ പിടിയിൽ

ഇവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും ,കൊക്കയ്നും, മെത്താഫിറ്റമിനും പിടികൂടി

 ലഹരി ഉപയോഗം; യുവതികളടക്കം എട്ടുപേര്‍ പിടിയിൽ
avatar image

NDR News

29 Mar 2026 12:09 PM

കൊച്ചി: കടവന്ത്രയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെ ഡോക്ടറും അഭിഭാഷകനും അടക്കം 8 പേര്‍ പിടിയില്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളടക്കം എട്ടുപേര്‍ പിടിയിലായത്. 

     തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ് , അഭിഭാഷകനായ രോഹിത് നായര്‍, കടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി ,ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍ , കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവീയേഷന്‍ വിദ്യാര്‍ഥിനിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും ,കൊക്കയ്നും, മെത്താഫിറ്റമിനും പിടികൂടി.

 

NDR News
29 Mar 2026 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents