headerlogo
recents

വടക്കുമ്പാട് വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

തീ ആളിപ്പടരുന്നത് കണ്ട് സമീപവാസി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു

 വടക്കുമ്പാട്  വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
avatar image

NDR News

29 Mar 2026 12:27 PM

പേരാമ്പ്ര: വടക്കുമ്പാട് കണ്ണാട്ടി റോഡിൽ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വരപ്പുറത്ത് താഴെ മൊയ്തീന്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് തീപിടിച്ചത്. ഓല ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിക്കുകയായിരുന്നു.

      പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി.റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് തീ അണച്ചു. വീടിൻ്റെ തൊട്ടടുത്ത് തീ ആളിപ്പടരുന്നത് കണ്ട് സമീപവാസി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ സജിത്ത്, വിജേഷ്, അശ്വിൻ ജിനേഷ് ഹോം ഗാർഡ് അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

NDR News
29 Mar 2026 12:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents