headerlogo
recents

കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ കീഴടങ്ങി

തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കി ബാഗിലാക്കി പലഭാഗങ്ങളിലായി ഉപേക്ഷിച്ചു

 കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ കീഴടങ്ങി
avatar image

NDR News

30 Mar 2026 08:20 PM

അമരാവതി:ഭാര്യ വീട്ടില്‍പോയസമയം കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ കീഴടങ്ങി. ചിന്താഡ രവീന്ദ്രയാണ് കാമുകി പൊളിപ്പള്ളി മൗനിക(29)നെ കൊന്ന് കഷ്ണങ്ങളാക്കി പലയിടങ്ങളായി ഉപേഷിച്ചത്. വിശാഖപട്ടണത്താണ് കേസിനാസ്പദമായ സംഭവം. ഭാര്യയില്ലാത്ത സമയം വീട്ടില്‍ ഒന്നിച്ച് ചിലവഴിക്കാമെന്ന് പറഞ്ഞാണ് രവീന്ദ്ര മൗനികയെ വിളിച്ച് വരുത്തിയത്. വീട്ടിലെത്തിയ മൗനികയുമായി സംസാരിക്കുന്നതിനിടെ ഇരുവരും തര്‍ക്കത്തിലാവുകയും പിന്നാലെ കുത്തി കൊലപ്പെടുത്തുക യായിരുന്നെന്നും തുടര്‍ന്ന് തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കി ബാഗിലാക്കി പലഭാഗങ്ങളിലായി ഉപേഷിക്കുകയും ചിലഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്‌തെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

     തന്റെ മൂന്നരലക്ഷം രൂപ മൗനിക തട്ടിയെടുത്തതായും ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിമൊഴിയില്‍ പറയുന്നു. 2021ല്‍ ഡേറ്റിംങ് ആപ്പ് വഴിയാണ് ഇരുവരും പ്രണയത്തിലാവുന്നതെന്നും വിശാഖപ്പട്ടണത്ത് പലസ്ഥലങ്ങളില്‍ വെച്ച് ഇരുവരും തവണകളായി കണ്ടു മുട്ടിയിട്ടുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

 

NDR News
30 Mar 2026 08:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents