headerlogo
recents

ദേവസം സ്പെഷൽ പ്ലീഡർ രാജി വെച്ചു.

പുതുതായി നിയമിതനായ ദേവസം സ്പെഷൽ പ്ലീഡർ കെ ബി പ്രദീപ് രാജി വെച്ചു.

 ദേവസം സ്പെഷൽ പ്ലീഡർ രാജി വെച്ചു.
avatar image

NDR news

14 Jun 2026 08:44 AM

              വിവാദത്തിലായ ദേവസം ബോർഡ് സ്പെഷൽ പ്ലീഡർ സ്ഥാനം അഡ്വ. കെ.ബി പ്രദീപ് രാജി വെച്ചു. നിയമിച്ചു മൂന്നാം ദിവസമാണ് രാജി. ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട ചെന്നൈയിലെ സ്വർണ്ണം പൂശൽ സ്ഥാപനമായ സ്മാർട്ട് ക്രീയേഷൻസിന്റെ അഭിഭാഷകനായിരുന്ന പ്രദീപിനെ ദേവസ്വം ബോർഡിന്റെ അഭിഭാഷകനാക്കിയതാണ് വിവാദമായത്. അദ്ദേഹത്തിന്റെ നിയമനത്തിൽ ഭക്തർക്ക്‌ സംശയം വന്നതിലാണ് രാജി ആവശ്യപെട്ടതെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ദേവസ്വം കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മൂഖ്യമന്ത്രിയും പ്രദീപിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

NDR news
14 Jun 2026 08:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents