headerlogo
recents

പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്യമാക്കാൻ സംഗമം നടത്തി

സംഗമം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു

 പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്യമാക്കാൻ സംഗമം നടത്തി
avatar image

NDR News

16 Jun 2026 06:33 PM

ചക്കിട്ടപ്പാറ. കോഴിക്കോട് - വയനാട് ബദൽ പാതയായ പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്യമാക്കാൻ കോഴിക്കോട് വയനാട് ജില്ലകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്ത സംഗമം ഷാഫി പറമ്പിൽ എം. പി ഉദ്ഘാടനം ചെയ്തു. ബദൽ റോഡിനെ കുറിച്ച് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

                  യോഗത്തിൽ കൃഷി, പൊതുമരാമത്ത്, റവന്യൂ, വനം വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഡിപിആർ അംഗീകരിച്ച് ഭരണാനുമതിക്കായി ശ്രമിക്കുന്നതാണ്.

        യോഗത്തിൽ ഫാത്തിമ തഹ് ലീയ എം എൽ എ അധ്യക്ഷത വഹിച്ചു. പടിഞ്ഞാത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ മുഖ്യാധിഥി ആയിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ പങ്കെടുത്തു.

NDR News
16 Jun 2026 06:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents