ജെ എം എ ഭാരവാഹികൾ ആരോഗ്യ മന്ത്രിയെ സന്ദർശിച്ചു.
ജെ എം എ തിരുവനന്തപുരം ജില്ല ഭാരവാഹികൾ ആരോഗ്യ മന്ത്രി കെ മുരളിധരനെ സന്ദർശിച്ചു.
ജേർണലിസ്‌റ്റ് ആന്റ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളിധരനെ സന്ദർശിച്ചു. മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തു. സംഘടനയുടെ ഉപഹാരം മന്ത്രിക്ക് കൈമാറി. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.

