headerlogo
recents

സ്ത്രീ സുരക്ഷാ പദ്ധതി അനിശ്ചിതത്തിൽ

മാർച്ച് മാസത്തിന് ശേഷം സ്ത്രീ സുരക്ഷാ പദ്ധതി തുക വിതരണം ചെയ്തില്ല.

 സ്ത്രീ സുരക്ഷാ പദ്ധതി അനിശ്ചിതത്തിൽ
avatar image

NDR news

18 Jun 2026 08:48 PM

നടുവണ്ണൂർ:സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ലാത്ത നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്കും ട്രാൻസ് ജെൻഡറുകൾക്കും എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ പ്രതിമാസം ആയിരം രൂപ നല്കുന്ന സ്ത്രി സുരക്ഷാ പദ്ധതി തടഞ്ഞ് യു ഡി എഫ് സർക്കാർ. ഏപ്രിൽ മെയ് മാസങ്ങളിലെ തുക അനുവദിക്കുന്നതിനുള്ള ഫയൽ ധനവകുപ്പ് തടഞ്ഞ് വച്ചിരിക്കുകയാണ്.

         31 ലക്ഷം പേർക്ക് ലഭിക്കുന്ന ഈ പദ്ധതി 2025 ഒക്ടോബർ മാസത്തിലാണ് തുടങ്ങിയത്. മാർച്ച് മാസം വരെ തുക കൊടുത്തിരുന്നു. യുഡിഎഫ് സർക്കാർ വന്നതിന് ശേഷം അതിന്റെ തുടർച്ചയുണ്ടായില്ല. മാർച്ചിൽ 16 ലക്ഷം പേർക്ക് തുക അനുവദിച്ചിരുന്നു. 5 ലക്ഷത്തിൽ അധികം അപേക്ഷകൾ പരിഗണനയിലുണ്ടായിരുന്നു. യു ഡി എഫ് സർക്കാർ 19 ന് ബഡ്ജറ്റിനു ശേഷം പദ്ധതി തുടരുമോ എന്ന ആശങ്കയിലാണ് എല്ലാവരും .

NDR news
18 Jun 2026 08:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents