headerlogo
recents

സർക്കാരിന്റെ മദ്യനയം തിരുത്തണം. ഹുസൈൻ മടവൂർ

മദ്യത്തിന്റെ നികുതി കുറക്കാനുള്ള തീരുമാനം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയണെന്ന് അദ്ദേഹം പറഞ്ഞു.

 സർക്കാരിന്റെ മദ്യനയം തിരുത്തണം. ഹുസൈൻ മടവൂർ
avatar image

NDR news

23 Jun 2026 10:32 PM

കോഴിക്കോട്.മദ്യത്തിന്റെ നികുതി കുറച്ച് മദ്യ ഉപയോഗം കൂട്ടുന്നതാണ് യു ഡി എഫ് നയം. ഈ നയം തിരുത്തണമെന്ന് മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. മദ്യത്തിന്റെ നികുതി കുറക്കാനുള്ള തീരുമാനം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയണെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തുഫാൻ വിജയിപ്പിക്കാൻ രാഷ്ട്രീയ സംസ്കാരിക മത പ്രവർത്തകർ പിന്തുണ നല്കുന്ന കാര്യം സർക്കാർ വിസ്മരിക്കുരുത്. മദ്യവും മറ്റു ലഹരിവസ്തുക്കളും സമൂഹത്തിന് ആപത്താണ്. 

              എ കെ ആന്റണി സർക്കാർ ചാരായം നിരോധിച്ചതും ഉമ്മൻ ചാണ്ടി സർക്കാർ മദ്യ ഷാപ്പുകളുടെ എണ്ണം കുറച്ചതും യുഡിഫ് സർക്കാർ ഓർക്കണം. മദ്യത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കിയ ഗാന്ധിജിയുടെ പിൻമുറക്കാരായ കോൺഗ്രസുകാർ മദ്യം വ്യാപിപ്പിക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുന്നത് ധാർമ്മികതക്കു ചേരുന്നതല്ല എന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

NDR news
23 Jun 2026 10:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents