headerlogo
recents

ക്രൂഡ്‌ ഓയിൽ വില കുറഞ്ഞു പെട്രോൾ ഡീസൽ വില കുറയില്ല

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം സാധാരണ നിലയിലായി

 ക്രൂഡ്‌ ഓയിൽ വില കുറഞ്ഞു പെട്രോൾ ഡീസൽ വില കുറയില്ല
avatar image

NDR news

24 Jun 2026 10:30 PM

ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 74 ഡോളറിലേക്ക് താഴ്ന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം സാധാരണ നിലയിലായതും ഇറാനുമേലുള്ള ഉപരോധത്തിൽ അമേരിക്ക ഇളവ് നൽകിയതുമാണ് വില കുറയാൻ കാരണം.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തുടങ്ങിയതും വില കുറയാന്‍ പ്രധാന കാരണമായി. 

                 ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിക്കിടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര തിരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനുപുറമെ, ഇറാനുമേലുള്ള ഉപരോധത്തില്‍ അമേരിക്ക 60 ദിവസത്തെ ഇളവ് അനുവദിച്ചതും എണ്ണ വില കുറയാന്‍ സഹായിച്ചു. ഇതുവഴി ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന വീണ്ടും സജീവമാകും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരാന്‍ ഒമാനും ഇറാനും തീരുമാനിച്ചതും ആഗോള വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭയം കുറച്ചു.

 

NDR news
24 Jun 2026 10:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents