headerlogo
recents

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സുപ്രധാന വിധി.

വില്ലേജ് ഓഫീസർ ക്കും കൃഷി ഓഫീസർ ക്കും സ്റ്റോപ്പ് മെമ്മോ തരാൻ മാത്രമേ അധികാരമുള്ളു.

 നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സുപ്രധാന വിധി.
avatar image

NDR news

06 Jul 2026 04:45 PM

കൊച്ചി: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ വിധി (wp(c)no. 3156 of 2026 dated 28/01/2026 ) വളരെ ശ്രദ്ധേയമാണ്. 

      ഈ നിയമപ്രകാരം വില്ലേജ് ഓഫീസർക്കോ കൃഷി ഓഫീസർക്കോ സ്റ്റോപ്പ് മെമ്മോ നൽകാൻ അധികാരമുണ്ടെങ്കിലും, ഭൂമി പഴയ നിലയിലേക്ക് മാറ്റാൻ സ്റ്റോപ്പ്‌ മെമ്മോയിലൂടെ നേരിട്ട് ഉത്തരവിടാൻ നിയമപരമായ അധികാരമില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നത് അവരുടെ അധികാരം സ്റ്റോപ്പ് മെമ്മോ നൽകുന്നതിലും വിഷയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതിലും മാത്രമായി നിയമം പരിമിതപ്പെടുത്തിയിരിക്കുന്നു. ഭൂമി പുനഃസ്ഥാപിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനും ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും നിയമത്തിലെ വകുപ്പ് 13 പ്രകാരം ജില്ലാ കളക്ടർക്ക് മാത്രമാണ് അധികാരമുള്ളത്. ഈ കേസിൽ ഭൂമി പഴയ നിലയിലേക്ക് മാറ്റാൻ സ്റ്റോപ്പ്‌ മെമ്മോ വഴി നിർദ്ദേശിച്ച വില്ലേജ് ഓഫീസറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയെങ്കിലും,സ്റ്റോപ്പ് മെമ്മോ നിയമപരമായി തുടരുമെന്നും ജില്ലാ കളക്ടർക്ക് നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 

      അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ചേർത്തുള്ള സ്റ്റോപ്പ്‌ മെമ്മോ ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്നും, നിയമം നിശ്ചയിച്ച അധികാരിയിലൂടെ മാത്രമേ സ്റ്റോപ്പ്‌ മെമ്മോ നൽകാവൂ എന്നുമാണ് ഈ വിധി അടിവരയിട്ടു പറയുന്നത്.

NDR news
06 Jul 2026 04:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents