പിണറായി വിജയന്റെ കണ്ണൂർ പിണറായിലെ വീട്ടിൽ ഇന്നലെ ഇ ഡി
നേരത്തെ നടത്തിയ റെയ്ഡിന്റെയും തെളിവ് ശേഖരിക്കലിന്റെയും തുടർച്ചയായിട്ടാണ് സന്ദർശനം
കണ്ണൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ ഇന്നലെ രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം എത്തി. രാവിലെ പത്തരയോടെയാണ് രണ്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ പാതിരിയാട് വില്ലേജ് ഓഫിസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. വീടിനു മുന്നിലുള്ള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി.
തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പിണറായി വില്ലേജിലെ എടക്കടവ് പ്രദേശത്ത് എത്തി. പ്രതിപക്ഷ നേതാവിന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇവിടെയുള്ളത്. വില്ലേജ് ഓഫിസര്‍ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെയും ഫോട്ടോകള്‍ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. എന്തിനാണ് പരിശോധന നടത്തിയതെന്നതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീണയുടെ സ്വത്തുവഹകള്‍ കണ്ടുകെട്ടാനുള്ള ശ്രമമാണോ എന്ന സംശയം അടക്കം ഉയര്‍ന്നിട്ടുണ്ട്.

