headerlogo
recents

നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവം വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് രോഗിയെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോ. ഹാരിസ്.

 നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവം വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ
avatar image

NDR news

10 Jul 2026 04:37 PM

.തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറക്കല്‍. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോ ഹാരിസ് ചിറക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

      നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

       ഏറ്റവും അടിയന്തിരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷി ക്കേണ്ടതായിരുന്നു.  മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളേജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാമെന്നും ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞു.

NDR news
10 Jul 2026 04:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents