headerlogo
recents

റെയിൽവേ സ്‌റ്റേഷൻ അപകടം കരാറുകാരുടെ അനാസ്ഥ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ വീണുണ്ടായ അപകടം കരാറുകാരുടെ അനാസ്ഥ മൂലമാണന്ന് മലബാർ റെയിൽവേ ഡവലപ്പ്മെന്റ് ആക്ഷൻ കൗൺസിൽ

 റെയിൽവേ സ്‌റ്റേഷൻ അപകടം കരാറുകാരുടെ അനാസ്ഥ
avatar image

NDR news

10 Jul 2026 08:08 AM

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നടിഞ്ഞത് കരാറുകാരുടെ അശ്രദ്ധയും വീഴ്ചയു മാണന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് ആക്ഷൻ കൗൺസിൽ (മർഡാക്ക് )ചെയർമാനും സ്റ്റേഷൻ കൺസൽറ്റീവ് കമ്മിറ്റി അംഗവുമായ എംപി. മൊയ്‌തീൻ കോയ ആരോപിച്ചു.റെയിൽവേയുടെ പ്രധാന ടെർമിനൽ കെട്ടിടങ്ങൾക്കുള്ള പൈലിങ് ജോലികൾ മുൻ കരുതൽ ഇല്ലാതെയും സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താതെ യുമാണ് പണിചെയ്തു വരുന്നത്. പണി വേഗതയിൽ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ റദ്ദാക്കണമെന്ന് മർഡാക്ക് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ അധികൃതർ നിർമാണ കമ്പനിക്ക് മാസങ്ങൾക്കു മുമ്പ് മുന്നറിയിപ്പ് നൽകിയതാണ്.

       റെയിൽവേയുടെ നാൽപ്പത്തി അഞ്ച് ഏക്ര ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കു പുനർ നിർമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 2024ജൂണിൽ ആണ് കരാർ നൽകിയത്. 2026ൽ മുപ്പത്തിയാറ് മാസം കൊണ്ട് പൂർത്തിയാക്കണം. ഇതുവരെ ഇരുപത് ശതമാനം പോലും നിർമാണപ്രവർത്തി നടന്നിട്ടില്ല. 445 കോടി രൂപക്ക് തമിഴ് നാട്ടിലെ സേലം ആസ്ഥാനമായ റാങ്ക് പ്രൊജക്റ്റ്‌ &ഡെവലപ്പ്മെന്റ് കമ്പനിയാണ് കരാർ ചുമതല ഏറ്റെടുത്തത്.സ്റ്റേഷൻ കൺസൽറ്റീവ് കമ്മിറ്റിയിലും നിർമാണത്തിലെ വേഗത കുറവും, യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനും നിർദ്ദേശി ച്ചിട്ടുള്ളതാണ്.

   മുന്നൂറ് തൊഴിലാളികളെങ്കിലും നിർമാണ ജോലി ചെയ്യേണ്ട പ്രൊജക്റ്റ്‌ സൈറ്റിൽ വേണം എന്നാൽ സുമാർ എൺപത് തൊഴിലാളികൾ മാത്രമേയുള്ളു. തൊഴിലാളി ക്ഷാമം പറഞ്ഞാണ് കമ്പനിയും ഒഴിഞ്ഞു മാറുന്നത്  ഇങ്ങനെ മന്ദഗതിയിൽ പോയാൽ 2030ലും പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് നാടും യാത്രക്കാരും .കരാർ കമ്പനിക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരികരിച്ച്  നിർമാണപ്രവർത്തി വേഗത്തിൽ നടത്തണമെന്നും, റെയിൽവേ സ്റ്റേഷനിൽ ദിനം പ്രതി ആയിരകണക്കിന് യാത്രക്കാർ വന്നു പോകുന്നതിനാൽ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് ബോർഡ്‌, ഗൈഡിന്റെ സേവനമോ കമ്പനി ഉറപ്പ് വരുത്തുകയും വേണമെന്ന് ആവശ്യപ്പെട്ടു.പുനർ നിർമാണ പ്രവർത്തികൾ നിർത്തി വെച്ച് പൂർണ്ണ തോതിൽ പുനരാരഭിക്കുന്നതിന്   മുൻമ്പായി സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പു വരുത്തുകയും റെയിൽവേ മന്ത്രാലയം സുരക്ഷാ ഓഡിറ്റ് നടത്തുകയും വേണമെന്ന് മർഡാക്ക്ചെയർമാൻ എംപി മൊയ്‌തീ ൻകോയ ആവശ്യ പെട്ടു

NDR news
10 Jul 2026 08:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents