headerlogo
recents

വയനാട് തുരങ്ക പാത അപകടം അന്വേഷണത്തിന് അഞ്ചംഗ സമിതി.

കള്ളാടി തുരങ്കപ്പാത മണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു.

 വയനാട് തുരങ്ക പാത അപകടം അന്വേഷണത്തിന് അഞ്ചംഗ സമിതി.
avatar image

NDR news

12 Jul 2026 09:35 AM

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. റവന്യൂ ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ജിയോളജിസ്റ്റായ ഡോ. സി.പി രാജേന്ദ്രന്‍, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. അപകട കാരണം, കരാര്‍ കമ്പനി നിബന്ധനകള്‍ ലംഘിച്ചോ, പരിസ്ഥിതി അനുമതി എന്നിവ പരിശോധിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നിർദേശം.

NDR news
12 Jul 2026 09:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents