കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, ആർക്കും പരിക്കില്ല.
. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി പത്തൊമ്പതിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു
ഉള്ളിയേരി.: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി 19ാം മൈലിൽ കാരടിത്താഴെ കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഉള്ളിയേരിയിൽ നിന്നും ഇയ്യാട്ടെ വീട്ടിലേയ്ക്കു കാറിൽ പോകുകയായിരുന്ന കയ്പഞ്ചേരി മീത്തൽ പ്രതീഷ് (53) അത്ഭുത കരമായി രക്ഷപ്പെട്ടു. റോഡിൻ്റെ എതിർ ഭാഗത്തുള്ള പോസ്റ്റിലാണ് കാർ ചെന്നിടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. എതിർ ദിശയിൽ ബൈക്കിൽ വരികയായിരുന്ന ദമ്പതികൾ കാർ ദിശ തെറ്റി വരുന്നത് കണ്ട് റോഡരികിലേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി..

