headerlogo
recents

റെയിൽവെ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്.

ടെയിൽ യാത്രയിൽ ടിക്കറ്റ് വാട്സ് ആപ്പിലുള്ള പകർപ്പുകളോ സ്ക്രീൻ ഷോട്ടുകളോ സ്വീകരിക്കില്ല.

 റെയിൽവെ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്.
avatar image

NDR news

12 Jul 2026 07:06 AM

ന്യൂഡല്‍ഹി:  ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

       യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണില്‍ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് റെയില്‍വേയുടെ പുതുക്കിയ നിയമം പറയുന്നത്. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ട്രെയിന്‍ കടന്നുപോയ ശേഷം എടുത്ത ടിക്കറ്റ് അസാധുവായി കണക്കാക്കപ്പെടും. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു.റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്ത അണ്‍റിസര്‍വ്ഡ് ടിക്കറ്റും ടിക്കറ്റ് ബുക്ക് ചെയ്ത മൊബൈലും പരിശോധനാ സമയത്ത് നിര്‍ബന്ധമാണെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുപോകേണ്ടത് നിര്‍ബന്ധമാണ്. വാട്സ്ആപ്പ്, സ്‌ക്രീന്‍ഷോട്ട് അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വഴി ലഭിക്കുന്ന ടിക്കറ്റുകള്‍ സാധുവായ യാത്രാ ടിക്കറ്റായി കണക്കാക്കില്ല.

       ടിക്കറ്റ്പരിശോധനയ്ക്കിടെ യഥാര്‍ത്ഥ ഡിജിറ്റല്‍ ടിക്കറ്റിന് പകരം വാട്സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് കാണിച്ചതിന് യാത്രക്കാരന് പിഴ ചുമത്തിയതിനെ തുടര്‍ന്നാണ്റെയില്‍വേയുടെ വിശദീകരണം. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി, പ്രായമായ യാത്രക്കാര്‍ക്കും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കുന്ന മറ്റുള്ളവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ നിയമംഅസൗകര്യമുണ്ടാക്കുമെന്ന് നിരവധി ഉപയോക്താക്കള്‍ പറഞ്ഞു

NDR news
12 Jul 2026 07:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents