headerlogo
recents

കള്ളാടി തുരങ്ക പാത ദുരന്തം മരണം എട്ടായി

വയനാട് കള്ളാടി തുരങ്ക പാത അപകടം എട്ടാമത്തെ മൃതദേഹം മീനാക്ഷി പലത്തിന് സമീപം കണ്ടെത്തി

 കള്ളാടി തുരങ്ക പാത ദുരന്തം മരണം എട്ടായി
avatar image

NDR news

13 Jul 2026 02:04 PM

മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ എട്ടാമത്തെ മൃതദേഹവും കിട്ടി. ഇതോടെ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി. ഹിമാചല്‍ പ്രദേശ് സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജരുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ് ദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് മീനാക്ഷി പാലത്തിന് സമീപത്തു നിന്ന് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി വൈത്തിരി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.

      ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മീനാക്ഷിപ്പുഴയുടെ വലതു കരയിലെ ചതുപ്പുനിലത്തില്‍ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ എഴു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ദുരന്തം കഴിഞ്ഞ് ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

NDR news
13 Jul 2026 02:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents