headerlogo
recents

പ്രീയദർശിനി ബസുകൾ സ്കൂൾ വാഹനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.

പ്രീയദർശിനി ബസ് വന്നതോടെ ഒരു വിഭാഗം പെൺക്കുട്ടികൾ യാത്രയ്ക്ക് സ്കൂൾ വാഹനങ്ങൾ ഉപേക്ഷിച്ചതോടെയാണിത്.

 പ്രീയദർശിനി ബസുകൾ സ്കൂൾ വാഹനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.
avatar image

NDR news

16 Jul 2026 08:48 AM

പത്തനംതിട്ട: പ്രീയദർശിനി വന്നതോടെ സ്വകാര്യ ബസുകളെ പോലെ സ്കൂൾ വാഹനങ്ങളെയും പ്രതിസന്ധിയിലാക്കി. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര പദ്ധതി പെൺകുട്ടികൾ സ്കൂൾ വാഹനങ്ങൾ ഉപേക്ഷിക്കാൻ പ്രേരണയായി. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളുടെ വാഹനങ്ങളിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടികൾ കെ.എസ്.ആർ.ടി.സിയുടെ സൗജന്യ യാത്രയിലേക്ക് മാറിയിരിക്കുകയാണ്. ഇതു മൂലം സ്കൂൾ വാഹനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. പല സ്കൂളുടെയും വാഹനങ്ങളിൽ സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ്.

       സ്കൂൾ സമയങ്ങളിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി സർവീസുള്ള പ്രധാനറൂട്ടുകളിൽ മാത്രമല്ല, ഗ്രാമീണ റൂട്ടുകളിലും സ്കൂൾ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. 20 ശതമാനം വരെ കുട്ടികൾ സ്കൂൾ വാഹനങ്ങളിലെ യാത്ര ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ പരിധിയിൽ കുറഞ്ഞത് 1500 രൂപയാണ് പ്രതിമാസം സ്കൂൾ വാഹനങ്ങൾ ഈടാക്കുന്നത്. കുട്ടികളിൽനിന്ന് ലഭിക്കുന്ന ഫീസ് കൊണ്ടാണ് ഡ്രൈവർക്ക് ശമ്പളം നൽകുന്നതും ഇന്ധനം അടിക്കുന്നതും. കൂടാതെ ഇടക്കിടെ ഉണ്ടാകുന്ന അറ്റകുറ്റപണിക്കും ചെലവ് കണ്ടെത്തണം. വായ്പ എടുത്തും പിരിവെടുത്തും മറ്റുമാണ് പലയിടത്തും സ്കൂളുകൾ വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്

NDR news
16 Jul 2026 08:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents