headerlogo
recents

പോലീസ് യൂണിഫോം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

മതപരമായ ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണീഫോം ധരിച്ച് പങ്കെടുക്കരുത് എന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

 പോലീസ് യൂണിഫോം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
avatar image

NDR news

17 Jul 2026 08:37 AM

കൊച്ചി: മതപരമായ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. സര്‍ക്കുലറില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു മാസത്തേക്കാണ് സര്‍ക്കുലര്‍ നടപ്പാക്കുന്നത് തടഞ്ഞത്.

       പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ച് ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. പരാതികളെത്തുടര്‍ന്നായിരുന്നു നടപടി.

          ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ഉത്തരവ് നല്‍കിയത്.ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള പ്രശസ്തമായ പല ക്ഷേത്രങ്ങളിലെയും ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് കാലങ്ങളായി നിലനില്‍ക്കുന്ന പരമ്പരാഗത കീഴ് വഴക്കമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇവയില്‍ ചിലത് ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ തന്നെ ഭാഗമാണെന്നും വാദമുന്നയിച്ചു

NDR news
17 Jul 2026 08:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents